Exclusive interview with Nadia Moidu (Malayalam)

GIRLIE IS BACK

വലിയ ഒരു ഇടവേളയ്ക്കു ശേഷം ഗേളി തിരികെ വരുകയാണ്................ , 

Interview by Aswin Nandakumar
Photograph - Albin Mathew


കൊച്ചി ക്രവുണ്‍ പ്ലാസയില്‍ വെളുത്ത കുര്‍ത്തിയും ധരിച്ചു പുഞ്ചിരിച്ചു കൊണ്ട് നടുന്ന വരുന്ന ഗേളിക്കു എടുത്തു പറയത്തക്ക ഒരു മാറ്റവുംമില്ലായിരുന്നു . 1984 ല്‍ പുറത്തിറങ്ങിയ നോക്കെത്താദൂരത്തു കണ്ണുംനട്ട് എന്ന ഒരു ചിത്രം മതി നദിയ മൊയ്തു എന്ന വലിയ കലാകാരിയെ മലയാളികള്‍ക്കു ഓര്‍ക്കാന്‍ . ഗേളി എന്ന ഒരു കഥാപാത്രംകൊണ്ടു നദിയ അന്ന് സ്വന്തമാക്കിയത് ലക്ഷകണക്കിനു ആരാധകരെയാണ് . ലാലേട്ടനും നദിയായും ആയിരുന്നു ചിത്രത്തില്‍ ജോടികള്‍ . നീരാളി എന്ന പുതിയ ചിത്രത്തില്‍ ഇരുവരും വീണ്ടും ഒന്നിക്കുന്നു . നീണ്ട ഇടവേളയെക്കുറിച്ചും സിനിമയോടുള്ള പാഷനെക്കുറിച്ചും പ്രിയസഖിയോട് മനസ് തുറക്കുന്നു നദിയ മൊയ്തു .


വെള്ളിത്തിരയില്‍ തിളങ്ങി നിന്ന സമയത്ത്, ശിരിഷിനെ വിവാഹം ചെയ്യാാനായി സിനിമയില്‍ നിന്ന് വിടവാങ്ങി. ഇഷ്ടം ഉള്ള ആളോടു കൂടി ജീവിക്കാന്‍ വേണ്ടി എത്രത്തോളം ത്യാഗം ചെയ്യണം എന്നാാണ് നദിയയുടെ അഭിപ്രായം? 


ജീവിതത്തില്‍ സ്‌നേഹത്തിന്റെ പ്രസക്തി വളരെവലുതാണ്. സ്‌നേഹം ജീവിത പങ്കാളിയോടോ, കുട്ടികളോടോ, സുഹൃത്തുക്കളോടോ ആരോടു തന്നെ ആവട്ടെ, അവര്‍ക്കായ് സമയം മാറ്റി വയ്ക്കുന്നതാണ് വളരെ പ്രധാനം ആയിട്ടുള്ള കാര്യം. ആത്മബന്ധം തിരിച്ചറിയണമെങ്കില്‍ കുറച്ചു കാലം അവരുടെ കൂടെ ജീവിക്കണം. സ്‌നേഹത്തിന് ആഴം ഏറുന്നത് കിട്ടുന്നതിനേക്കാളും സ്‌നേഹം തിരിച്ചു കൊടുക്കുമ്പോഴാണ്. 
എന്നെ സംബന്ധിച്ച് ഞാന്‍ സ്‌നേഹത്തിന് മുന്‍ഗണന കൊടുത്തു. ഞാന്‍ എപ്പോഴും പറയാറുള്ളത് പോെല സിനിമ എനിക്ക് ഒരു പാഷന്‍ ആണ് ,എന്നാല്‍ പ്രയോറിറ്റി അല്ല. കൂടുതല്‍ പ്രാധാന്യം ഞാന്‍ സ്‌നേഹത്തിന് നല്‍കി. ഇതൊരു ത്യാഗമായിട്ടൊന്നും എനിക്ക് തോന്നുന്നില്ല. എനിക്ക് കുട്ടികള്‍ ഉണ്ടായപ്പോള്‍, അവര്‍ക്ക് വേണ്ടി ജീവിക്കണം അവരോടൊപ്പം സമയം ചിലവഴിക്കണം, അവരെ വളര്‍ത്തണം എന്നത് എന്റെ ശക്തമായ ആഗ്രഹമായിരുന്നു. ഞാന്‍ ആ സമയം വളരെ സന്തോഷത്തോടു കൂടിയാണ് ചില വഴിച്ചത്. മക്കള്‍ വലുതായപ്പോള്‍ അവര്‍ക്ക് അവരുടേതായ ഒരു സ്‌പേസ് നല്‍കണം എന്നും എനിക്ക് മനസ്സിലായി. ഇന്നിപ്പോള്‍ രണ്ടു പേരും പുറത്താണ് പഠിക്കുന്നത്. അതു കൊണ്ട് അവരെ വളരെയധികം മിസ് ചെയ്യും. എന്റെ അഭിപ്രായത്തില്‍ നമ്മള്‍ ആര്‍ക്ക് വേണ്ടിയാണോ എല്ലാം മാറ്റിവച്ചത്, അവര്‍ അതിന് ഒരു വിലയും കല്‍പ്പിക്കുന്നില്ലെങ്കില്‍, അഥവാ നമുക്ക് ബഹുമാനവും, സ്‌നേഹവും തിരിച്ച് നല്‍കുന്നില്ലെങ്കില്‍, ചെയ്ത് കൊടുത്ത കാര്യങ്ങള്‍ക്കു കൃതജ്ഞത കാണിച്ചില്ലെങ്കില്‍, ഇതെല്ലാം ഒരു ത്യാഗം ആയിട്ട് തോന്നാം.
ഭര്‍ത്താവ് ഫിനാന്‍സ് മേഖലയിലും, നദിയ ആര്‍ട്ട്‌സ് മേഖലയിലും. അങ്ങനെയുള്ള രണ്ട് വ്യത്യസ്ഥ വ്യക്തികള്‍ തമ്മില്‍ എങ്ങനെ ആണ് സ്‌നേഹം വളര്‍ന്നത്?
ശിരിഷിനെ എനിക്ക് ചെറുപ്പം മുതലേ അറിയാമായിരുന്നു. അടുത്തറിഞ്ഞപ്പോള്‍ തന്നെ ഭയങ്കര ഇഷ്ടമായിരുന്നു. ശിരിഷ് എത്ര തന്നെ തര്‍ക്കിച്ചാലും ഒരു കാര്യം എനിക്ക് തീര്‍ച്ചയായും പറയാന്‍ കഴിയും, ഞാന്‍ തന്നെയാണ് അദ്ദേഹത്തെ ആദ്യമായി പ്രപ്പോസ് ചെയ്തതെന്ന്. എനിക്ക് ശിരിഷ് അതിന് മുന്‍പ് ഒരു സൂചന തന്നിട്ടുണ്ടെങ്കിലും എന്നോട് നേരേ വന്ന് ചോദിച്ചിട്ടില്ലായിരുന്നു. (പുഞ്ചിരിക്കുന്നു). അദ്ദേഹം എന്റെ ആദ്യത്തെ കാമുകന്‍ ആയതു കൊണ്ട് തന്നെ, കാര്യങ്ങളൊക്കെ വളരെ പെട്ടെന്നാണ് സംഭവിക്കുന്നത് എന്ന് എനിക്ക് തോന്നി, അതുകൊണ്ട് ആദ്യമൊക്കെ ഞാന്‍ പ്രണയം തന്നെയാണോ ഇത് എന്ന് സംശയിച്ചിരുന്നു. ഞങ്ങള്‍ രണ്ടു പേരും പഠിക്കുകയായിരുന്നു. എന്റെ ഒരു സ്വഭാവം വച്ച് ഞാന്‍ ഒരു കാര്യത്തിന് വേണ്ടി ഇറങ്ങിയാല്‍ പിന്നെ 'ഫുള്‍ കമ്മിറ്റഡ് ' ആയിരിക്കും. ഞങ്ങളുടെ സ്‌നേഹത്തിന്റെ മാധുര്യം ദിനംപ്രതി കൂടുകയാണ് ചെയ്തിട്ടുള്ളത്.

ഒരു multicultural സമൂഹത്തില്‍ ആണ് നദിയ വളര്‍ന്നത്. ഇതില്‍ കേരള സംസ്‌കാരം നാദിയയെ എത്രമാത്രം സ്വാദീനിച്ചു ?

തീര്‍ച്ചയായും! സാംസ്‌കാരികവൈവിദ്ധ്യത്തിന്റെ ഇടയിലാണ് ഞാന്‍ വളര്‍ന്നത്. പാര്‍സി സ്‌കൂളിലെ പഠനം, മഹാരാഷ്ട്രയില്‍ താമസം, മലയാളികളായ രക്ഷിതാക്കളില്‍ നിന്നും പകര്‍ന്നു കിട്ടിയ കേരളീയ സംസ്‌കാരം എല്ലാം എന്റെ ഉള്ളില്‍ ഇന്നും ജ്വലിക്കുന്നു. കേരളത്തിന്റെ രുചിക്കൂട്ടായ ശര്‍ക്കരയും തേങ്ങാപാലും ചേരുന്ന ഭക്ഷണം എനിക്ക് വളരെയേറെ ഇഷ്ടമാണ്. നൂറുശതമാനവും മലയാളത്തനിമയോടു കൂടിത്തന്നെയാണ് അച്ചനമ്മമാര്‍ ഞങ്ങള്‍ രണ്ടു പേരെയും വളര്‍ത്തിയത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍, 'ഹോം വര്‍ക്കുകള്‍' ഒക്കെ ചെയ്യിപ്പിച്ചിരുന്നത് അമ്മയാണ്. അതു കൊണ്ട് അമ്മയുടെ അടുത്ത് കൂടുതലും ഇംഗ്ലീഷിലായിരുന്നു സംസാരം. ഒരു മഹാരാഷ്ട്രക്കാരനെ വിവാഹം കഴിച്ചപ്പോള്‍ അതില്‍ നിന്നും ഒരു പാട് കാര്യങ്ങള്‍ ഉള്‍കൊണ്ടു. പീന്നീട്, വിവാഹശേഷം ഏറെക്കാലം ഡടലും ഡഗയിലും ജീവിച്ചുള്ള അനുഭവം. ഇതെല്ലാം കൊണ്ട് എല്ലാ തരത്തിലും വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളെ ബഹുമാനിക്കാന്‍ പഠിച്ചു.

ഇന്നത്തെ സമൂഹത്തെ എങ്ങനെ വീക്ഷിക്കുന്നു ?

ഇന്നത്തെ സമൂഹത്തിന്റെ അവസ്ഥ കാണുമ്പോള്‍ വളരെ അധികം ദുഖം ഉണ്ട്.
തുറന്നമനസ്സുള്ള ഒരു സമൂഹത്തില്‍ നിന്നും വളരെ'പോളറൈസ്ട് ' ആയ ഒരു സമൂഹമായി മാറുന്നത് കാണുമ്പോള്‍ വിഷമം തോന്നുന്നു. മാധ്യമങ്ങളും നവ മാധ്യമങ്ങളും ഇതിനു ചുക്കാന്‍ പിടിക്കുന്നതു വളരെ ഖേദകരം ആണ്.
എല്ലാത്തരം സംസ്‌കാരത്തിന്റയും ഇടയില്‍ നിന്നാണ് ഞാന്‍ വളര്‍ന്നത്. ഒരു പ്രത്യേക മതത്തിന്റെയും വിശ്വാസി അല്ലെങ്കിലും, എല്ലാ മതങ്ങളെയും വളരെ ആദരിക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍, ഇന്നതെ സമൂഹത്തില്‍ നടക്കുന്ന വര്‍ഗ്ഗീയ അതിക്രമം ഏറെ വേദനാജനകമാണ്.
ഇതിന്റെ കാരണക്കാര്‍ ആരാണ് എന്നറിയില്ല.

ഇന്നത്തെ തലമുറയുടെ സ്‌നേഹം?
ഇന്ന് സ്‌നേഹം എന്നത് ഒരു ക്ഷണനേരത്തെ സംതൃപ്തിക്ക് വേണ്ടി മാത്രം ഉള്ളതായിരുക്കുന്നു. ഞാന്‍ കാണുന്ന ഈ തലമുറയ്ക്ക് സ്‌നേഹത്തിന്റെ കാര്യത്തില്‍ തീരേ ക്ഷമ ഇല്ല എന്നാണ് എന്റെ കാഴ്ച്ചപ്പാട്. 
പഴയ കാല നടന്‍മാരുടെ കൂടെ അഭിനയിച്ച അനുഭവം?
ഞാന്‍ 'നോക്കെത്താ ദുരത്ത് കണ്ണും നട്ട് ' എന്ന ചിത്രം ചെയ്യുമ്പോള്‍ എന്റെ കൂടെ അഭിനയിച്ചിരുന്ന തിലകന്‍ ചേട്ടന്റെയോ, നെടുമുടി വേണു ചേട്ടന്റെയോ, ഉമ്മര്‍ അങ്കിളിന്റെയോ, പത്മിനി ചേച്ചിയുടേയോ ഒന്നും താരപദവിയെ കുറിച്ച് , കേരളത്തിന് പുറത്ത് ഇനിച്ചു വളര്‍ന്ന എനിക്ക് അത്ര അറിയില്ലായിരുന്നു. അതു കാരണം ആ സിനിമയില്‍ ഭയങ്കര ഫ്രീ ആയിട്ടാണ് ഞാന്‍ അഭിനയിച്ചത്. 'കഴിീൃമിരല ശ െ യഹശ'ൈ എന്ന് കേട്ടിട്ടില്ലേ?. അതു തന്നെ. ഒന്നും അറിയാത്തത് കൊണ്ട് അങ്ങനെ ഒരു ഗുണം ഉണ്ടായി (ചിരിക്കുന്നു). അതു കൊണ്ട് മുന്നും പിന്നും നോക്കാതെ, തന്ന പണി ചെയ്യുക എന്നതില്‍ ഉപരി വേറെ ഒന്നും മനസ്സില്‍ ഉണ്ടായിരുന്നില്ല. സെറ്റില്‍ വരുമ്പോള്‍, അവര്‍ പറയുന്ന ഡാന്‍സ് ചെയ്യുക, പറയുന്ന ഡയലോഗ് പഠിക്കുക, പറയുന്ന സീന്‍ ചെയ്യുക, എന്ന ചുമതല മാത്രമേ ഉണ്ടായിരുന്നുള്ളൂ .
എന്റെ അച്ഛനായിരിക്കും കുറേ ഓര്‍മ്മകള്‍ ഉണ്ടാവുക. കാരണം അച്ചനാണ് എന്റെ കൂടെ അന്ന് ഷൂട്ടിങ്ങിനു വന്നിരുന്നത്. അവരുടെയൊക്കെ കൂടെ അച്ചന്‍ ഒരു പാട് സമയം ചിലവഴിച്ചിട്ടുണ്ട്. തിലകന്‍ അങ്കിളിന്റെയും, ഉമ്മര്‍ അങ്കിളിന്റെയുമെല്ലാം ഒപ്പം അഭിനയിക്കുമ്പോള്‍ സിനിമ സെറ്റൊക്കെ വളരെ എളുപ്പം ആക്കിത്തരുമായിരുന്നു. അവരുടെ താര പഥവിയൊന്നും സിനിമാ ചിത്രീകരണത്തിനിടയില്‍ ഒരു പ്രശ്‌നം ആയി വരാറില്ലായിരുന്നു. വളരെ ഡൗണ്‍ ടു എര്‍ത്ത് ആയിട്ടുള്ള ആളുകളായിരുന്നു അവരെല്ലാം. അവരോടെക്കെ എനിക്കുള്ള ആദരവ് വളരെ വലുതാണ്. പിന്നെ, ഫാസില്‍ അങ്കിളിനെ പറ്റി പറഞ്ഞാല്‍ സിനിമയിലുള്ള എല്ലാ ആര്‍ട്ടിസ്റ്റുകളേയും ഒരുമിച്ചു കൊണ്ട് പോകുമായിരുന്നു അദ്ദേഹം. അതിനു ശേഷം ആണ് രജനി കാന്തിനൊപ്പവും ശിവാജി ഗണേശന്‍ സാറിന്റെ കൂടയും അഭിനയിച്ചത്. ശിവാജി ഗണേശന്‍ സാറിന്റെ മകളായി അഭിനയിക്കുമ്പോള്‍ ആദ്യത്തെ ദിവസം നല്ല സമ്മര്‍ദ്ദം ഉണ്ടായിരുന്നു. 
ആദ്യത്തെ സീന്‍ കഴിഞ്ഞപ്പോള്‍ സാറ് വളരേ സന്തോഷത്തോടു കൂടി എന്റെ അടുത്ത് വന്നു പറഞ്ഞു, 'നീ നല്ലാ പണ്ണീട്ടേ' (നീ നന്നായി ചെയ്തു) എന്ന്. അങ്ങനെ കുറേ നല്ല നല്ല ഓര്‍മ്മകള്‍...
പൊതുവേ ഒരു ചിത്രത്തിന്റെ സെറ്റില്‍ ചെന്നാല്‍ , ചെയ്യേണ്ട ജോലിയില്‍ മാത്രം ഫോക്കസ് ചെയ്യുന്ന ഒരാളാണ് ഞാന്‍. എല്ലാ സഹപ്രവര്‍ത്തകരെയും അവര്‍ ചെയ്യുന്ന ജോലിയെയും ഞാന്‍ ബഹുമാനിക്കുന്നു. ചെയ്യേണ്ട ജോലി എറ്റവും നല്ല രീതിയില്‍ പൂര്‍ത്തിയാക്കും.

നദിയ ഒരു ഫിറ്റ്‌നസ്സ് ഫ്രീക് ആണല്ലേ?. ഫിറ്റനസ്സിനേകുറിച്ച്..
എനിക്ക് ഫിറ്റ്‌നസ്സിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയും ഇല്ല. ദിവസവും ഒന്നര മണിക്കൂര്‍ നേരം നിര്‍ബന്ധമായും വര്‍ക്കൗട്ട് ചെയ്യും. അത്, ഇന്നേവരെ മുടക്കിയിട്ടില്ല. പുതുവത്സരദിനാഘോഷം കഴിഞ്ഞ്, പുലര്‍ച്ച മൂന്ന് മണിയ്ക്കാണ് വീട്ടില്‍ തിരിച്ചെത്തിയത്. എങ്കിലും, പിറ്റേന്നു രാവിലെ എഴ് മണിയ്ക്കു തന്നെ ഞാന്‍ ജിമ്മില്‍ എത്തി. ജീവിതത്തില്‍ ഫിറ്റ്‌നസ്സിനു ഞാന്‍ വളരെയേറെ പ്രാധാന്യം നല്കുന്നു. ഇന്നത്തെ തലമുറ ശരീരത്തിന്റെ ഫിറ്റ്‌നസ്സിനു പകരം വണ്ണം കുറയ്ക്കുവാന്‍ ആണ് ശ്രമിക്കുന്നത്. അതിനായി അവര്‍ ഒന്നും കഴിക്കാതെ പട്ടിണി കിടക്കും. എന്നാല്‍, അങ്ങനെ വണ്ണം കുറയ്ക്കാന്‍ ഉള്ള തത്രപ്പാടിനിടയില്‍ ശരീരത്തിനു വേണ്ടത്ര ഊര്‍ജ്ജം ലഭിക്കാതാകുന്നു. അടുത്തിടെ, ഒരു തെലുഗു ചിത്രത്തിനായ് ഒരു രംഗം ഷൂട്ട് ചെയ്തത് നടുക്കടലില്‍ വച്ചായിരുന്നു. ആ രംഗം ചിത്രീകരിക്കുന്ന സമയത്ത് എല്ലാവരും വിചാരിച്ചു, പ്രായമായ എനിക്ക് 'സീ സിക്ക്‌നസ്സ് ' വരാന്‍ സാധ്യതയുണ്ടെന്ന്. എന്നാല്‍ ഷൂട്ടിങ്ങിന്റെ ഇടയില്‍ എനിക്ക് പ്രത്യേകിച്ച് ബുധിമുട്ടൊന്നും ഉണ്ടായില്ല, പകരം ഒരു ചെറുപ്പക്കാരി നടിയാണ് ബോധം കെട്ടുവീണത്. 
'ഫിറ്റ്‌നസ്സ് മേക്ക്‌സ് മീ ഫീല്‍ ഗുഡ് ' എന്റെ ഫാമിലിയില്‍ എല്ലാവരും ഫിറ്റ്‌നസ്സിനു മുന്ഗണന കൊടുക്കുന്നു.
കുറേ കാലം ഭാരതത്തിന്റെ പുറത്തു ജീവിച്ചു. ഇപ്പോള്‍ മുംബൈയില്‍ തന്നെ വീണ്ടും സെറ്റിലായി. പാശ്ചാത്യ സംസ്‌കാരത്തില്‍ നിന്ന് എന്താണ് നമുക്ക് പഠിക്കാന്‍ ഉള്ളത്?
നമ്മുടെ നാട്ടില്‍ ഈ ഹൈരാര്‍ക്കിയും, ഈ ഒരു ഢകജ കള്‍ച്ചറും ഒക്കെ ഇല്ലാതാകണം. ഇതു രണ്ടും ഈ നാടിന്റെ ശാപമാണ്.
പിന്നെ, സമയനിഷ്ഠ. വല്ലവരും ഒരു സമയം നിശ്ചയിച്ചാല്‍ അതു പാലിക്കണം. ആരെങ്കിലും ലേറ്റായി വന്നാല്‍ അതെന്നെ വളരെയധികം ചൊടിപ്പിക്കും. ആ കാര്യത്തില്‍ എനിക്ക് കുറച്ച് ഛഇഉ (ഒബ്‌സസീവ് കംപള്‍സീവ് ഡിസോര്‍ഡര്‍ ) ഉണ്ട് എന്ന് തോന്നുന്നു. (ചിരിക്കുന്നു). എന്നെ സംബന്ധിച്ച് സമയത്തിന് എത്തുക എന്നത് ചെയ്യുന്ന ജോലിയോടും, ഒരു വ്യക്തിയോടും കാണിക്കുന്ന ആദരവാണ്.
വെള്ളിത്തിരയിലേ സെക്കന്റ് ഇന്നിങ്ങ്‌സ് എങ്ങനെ ഉണ്ട്?
ഇപ്പോള്‍ ഞാന്‍ ഇത്തിരി കൂടി 'രവശഹഹലറ ീൗ'േ ആണ്. സീനിയോറിറ്റി ഫാക്ട്ടര്‍ കാരണം ആയിരിക്കാം. എനിക്ക് തോന്നുന്നു സിനിമ പ്രൊഢക്ഷണിലുള്ളവര്‍ എന്നെ ഒരു 'അൗി്യേ എശഴൗൃല' ആയിട്ടാണ് കാണുന്നത് എന്ന് (ഉറക്കെ ചിരിക്കുന്നു)
മറുപടി ആയി ഞാന്‍: ''കമോണ്‍ ' !!
നാദിയ : (ചിരി നിര്‍ത്താതെ) Like a cool aunty!
സെറ്റില്‍ ഞാന്‍ എല്ലാവരെയും കളിയാക്കും, എല്ലാവരും തിരിച്ച് എന്നേയും. ഈ ജനറേഷന്റെ നര്‍മ്മം എനിക്ക് മനസ്സിലാകും. കളിയാക്കുമ്പോള്‍ ആരും എന്നെ ഒരു സ്ത്രീയായി കണക്കാക്കാറില്ല. എല്ലാവരും കളിയാക്കും. എന്നാല്‍ ഞാനും ആരേയും വെറുതേ വിടാറില്ല. ലാലേട്ടനെ വരെ ഞാന്‍ കളിയാക്കി കൊല്ലാറുണ്ട്. മീഡിയാക്കാരെയും വെറുതെ വിടാറില്ല. 'നീരാളി 'യോട് അനുബന്ധിച്ചുള്ള ചടങ്ങുകള്‍ക്ക് ചെല്ലുമ്പോള്‍ എന്നോട് എല്ലാവരും ചോദിച്ചു കുറേ നാളുകള്‍ക്കു ശേഷം ലാലേട്ടന്റെ കുടെ അഭിനയിച്ചിട്ട് എന്തു തോന്നുന്നു? എന്ന്. മറുപടിയായി ഞാന്‍ പറഞ്ഞു, ഈ ചോദ്യത്തിന് ഉത്തരം പറഞ്ഞ് ഞാന്‍ മടുത്തു. ഇനി നിങ്ങള്‍ ലാലേട്ടനോട് ചോദിക്കു, നാദിയുടെ കൂടെ അഭിനയിച്ചിട്ട് എങ്ങനെ ഉണ്ടെന്ന്. (ചിരിക്കുന്നു)
ചില സിനിമകളുടെ ഉള്ളടക്കം, പാട്ടിന്റെ വരികളില്‍ ഉള്ള പൊള്ളത്തരം, അശ്ലീലം എന്നിവ കാണുമ്പോള്‍ എന്താണ് തോന്നാറ്? 
ഇന്നത്തെ കാലത്ത് ആളുകള്‍ നര്‍മ്മത്തെ പോലും വളരെ ആഴത്തില്‍ വിശകലനം ചെയ്യുന്നു. സമൂഹത്തില്‍ നര്‍മ്മത്തിന് ഒരു സ്ഥാനം തന്നെ ഇല്ലാതായികൊണ്ടിരിക്കുന്നു. നിങ്ങള്‍ക്ക് അറിയുമോ എന്നെനിക്കറിയില്ല, മറാഠി ഭാഷയില്‍ പണ്ട് ഒരു ഹാസ്യനടനും സിനിമ നിര്‍മ്മാതാവും ആയ വ്യക്തി ഉണ്ടായിരിന്നു. അദ്ദേഹത്തിന്റെ പേര് ദാദാ കോണ്ട്‌കേ എന്നായിരുന്നു. വളരെ ആദരിക്കപ്പെട്ടിരുന്ന ഒരു വ്യക്തി ആണദ്ദേഹം. എന്നാല്‍, അദ്ദേഹത്തിന്റെ സിനിമകള്‍ക്കും, അതിലേ ഡയലോഗുകള്‍ക്കും, എല്ലാ നര്‍മ്മത്തിനും ഒരു 'ഡബിള്‍ മീനിങ്ങ്' ഉണ്ടായിരുന്നു. ഡബിള്‍ മീനിങ്ങില്ലാത്ത പരിപാടിയില്ല! എങ്കിലും അദ്ദേഹത്തിന്റെ സിനിമ കാണാനും, കൈകൊട്ടി ചിരിക്കാനും ആയിരക്കണക്കിന് പ്രേക്ഷകരുണ്ടായിരുന്നു. 
പക്ഷേ, ഇന്ന് അങ്ങനത്തേ സിനിമ വന്നാല്‍ എതെങ്കിലും വിഭാഗം ആളുകള്‍ ഇവിടെ പ്രശ്‌നം ഉണ്ടാകും. നര്‍മ്മതിന്റെ നിലനില്പ് തന്നെ പ്രതിസന്ധിയിലാണ്. എല്ലാം 'ഔട്ട് ഓഫ് കോണ്‍ടെകസ്റ്റ് ' ആയി എടുത്താല്‍ പ്രശ്‌നങ്ങള്‍ മാത്രമേ കാണുകയുള്ളൂ. ഒരു സിനിമ ഉണ്ടാക്കുന്ന വ്യക്തിക്ക് ഇങ്ങനത്തെ എല്ലാ ഗ്രൂപ്പുകളുടെയും പ്രീതി പിടിച്ച് പറ്റി ഒരു സിനിമ ഉണ്ടാക്കാന്‍ എന്തായാലും പറ്റില്ല.
ഇത്രയും നാളുകള്‍ക്ക് ശേഷം മലയാളം സിനിമയിലേക്ക് വരുമ്പോള്‍ എന്തെങ്കിലും വലിയ മാറ്റങ്ങള്‍ വന്നതായി തോന്നുന്നുണ്ടോ? മോളിവുഡിലെ മാറ്റങ്ങള്‍ ? 
തീര്‍ച്ചയായും. നല്ല സിനിമകള്‍, ഒരു പാട് നല്ല സിനിമകള്‍. മലയാളം എന്നും നല്ല സിനിമകള്‍ തന്നെയാണ് ഒരുക്കിയിട്ടുള്ളത്. എങ്കിലും എനിക്ക് എടുത്തു പറയാനുള്ളത് സിനിമയിലെ യുവപ്രതിഭകളെ കുറിച്ചാണ്. മലയാള സിനിമയിലെ എല്ലാ മേഖലകളിലും ഇന്ന് കഴിവുറ്റ യുവാക്കള്‍ ആണ് ജോലി ചെയ്യുന്നത്.
ഓരോ ദിവസവും ഓരോ പുതിയ താരം വെള്ളിത്തിരയിലെത്തുന്നു. മലയാള സിനിമയില്‍ ഒരു കോംപറ്റീഷന്‍ ഉള്ളതായി തോന്നുന്നുണ്ടോ?
ശരിയാണ് ഒരു പാട് പുതിയ അഭിനേതാക്കള്‍ ഇന്ന് സിനിമയിലെത്തുന്നു. ലീഡ് നായികമാരുടെ എണ്ണമാണ് നായകന്‍മാരുടേതിലും അധികമെന്ന് തോന്നുന്നു (ചിരിക്കുന്നു). ഇന്ന് സിനിമയോടു താല്‍പര്യമുള്ള കുറേ ചെറുപ്പക്കാരുണ്ട്. അത് ഓരോ കാലഘട്ടത്തിനനുസരിച്ചുള്ള വ്യത്യാസമാണ്. ഉദാഹരണത്തിന് പഠനത്തിന്റെ കാര്യം തന്നെ നോക്കു, ഒരു സമയത്ത് ആളുകള്‍ ആര്‍ട്‌സ് അല്ലെങ്കില്‍ സയന്‍സ് മാത്രം തിരഞ്ഞെടുത്തിരുന്നു, എന്നാല്‍ ഇന്ന് ജോലി സാധ്യതയുള്ള എന്തെല്ലാം മേഘലകളുണ്ട്. 
ഞാന്‍ നേരെത്തെ പറഞ്ഞതു പോലെ, വളരെയധികം കഴിവുള്ള കുട്ടികള്‍ ഇന്ന് സിനിമയിലുണ്ട്. ചിലരുടെയൊക്കെ അഭിനയമികവ് കണ്ട് ആശ്ചര്യപ്പെടാറുണ്ട്. ഓ മൈ ഗോഡ്, അഭിനയം വളരെ ബുദ്ധിമുട്ടായിക്കൊണ്ടിരിക്കുകയാണ്. ഇത് എന്നിലും ഒത്തിരി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. എനിക്ക് ഒരു പാട് ബുദ്ധിമുട്ടുള്ള ,എന്നെ എന്റെ കംഫര്‍ട്ട് സോണിനു പുറത്തെത്തിക്കുന്ന ഒരു മികച്ച കഥാപാത്രം ചെയ്യാന്‍ ആഗ്രഹമുണ്ട് .എങ്ങനെയെന്നാല്‍ സെറ്റില്‍ ചെല്ലുന്ന ഓരോ ദിവസവും എന്നെ ചാലഞ്ച് ചെയ്യുന്ന തരത്തിലുള്ള ഒരു കഥാപാത്രം. അങ്ങനെയൊരു അവസരത്തിനായ് ഞാന്‍ കാത്തിരിക്കുകയാണ് .
ബോളിവുഡിലേക്കു വരാന്‍ സാധ്യതയുണ്ടോ?
ആളുകള്‍ എന്നും എന്നോട് ചോദിക്കാറുള്ള ഒരു കാര്യമാണിത്. അതിന് ഹിന്ദിയില്‍ പറയുന്ന ഒരു ഉത്തരമുണ്ട് 'മേരേ സൗത്ത് മേ ബഹുത്ത് ചലതാ ഹേ, തോ വൈ അണ്‍നെസ്സസറി വറീസ് ' (എനിക്ക് സൗത്തില്‍ ഒരു പാട് അവസരങ്ങളുണ്ട് പിന്നെ വെറുതെ എന്തിനാണ് അനാവശ്യമായ ചിന്ത) ... ഹാ ഹാ ഹാ...(ഉറക്കെ ചിരിച്ചു).
നോക്കൂ അങ്ങിനെയല്ല. ഞാന്‍ ഒരു മാനേജറോ ,പി ആറോ ഇല്ലാത്ത ഒരു നടിയാണ്. സത്യം പറഞ്ഞാല്‍ സോഷ്യല്‍ മീഡിയയില്‍ത്തന്നെ ഇല്ല വാട്‌സാപ്പില്‍ ഒഴിച്ച്, അതിനെ ഒരു സോഷ്യല്‍ മീഡിയ എന്ന് പറയാമെങ്കില്‍. പിന്നെ ഞാന്‍ ജീവിക്കുന്നതും കേരളത്തിനു പുറത്ത്, മുംബൈയിലാണ്. അതു കൊണ്ട് തന്നെ താരനിശകളിലോ മറ്റു ചടങ്ങുകളിലോ ഒന്നും ഉണ്ടാവാറുംഇല്ല. ഇങ്ങനെയൊക്കെ ആയിട്ടും എനിക്ക് ആളുകള്‍ സിനിമ തരുന്നത് തന്നെ ഒരു വല്ല്യ കാര്യമാണ്. അതുപോലെ പ്രേക്ഷകര്‍ എന്നെ ഓര്‍ത്തിരിക്കുന്നതും ഒരു വലിയ ഭാഗ്യമായിട്ടാണ് ഞാന്‍ കരുതുന്നത്. വേറൊന്ന് എന്റെ പ്രായത്തിലെ സ്ത്രീകള്‍ക്കു ചേര്‍ന്ന നല്ല കഥാപാത്രങ്ങള്‍ വരാറുമില്ല. 
നായികാ പ്രാധാന്യമുള്ള സിനിമകള്‍ ഇന്ന് ബോളിവുഡില്‍ ഒരു പുതിയ തരംഗം ആയിക്കൊണ്ടിരിക്കുകയാണ്. ആലിയാ ഭട്ടിന്റെ റാസിയും കരീന കപൂറും സോനം കപൂറും ഒന്നിയ്ക്കുന്ന വീരെ ദി വെഡ്ഢിങ്ങുമെല്ലാം ബോക്‌സ് ഓഫീസില്‍ വന്‍ ഹിറ്റുകളാണ് . ഇതേക്കുറിച്ച് എന്താണ് പറയാന്‍ ഉള്ളത്.
വൗ!! ഗംഭീരം. വുമണ്‍ പവര്‍! ഒന്നിനു പിറകെ ഒന്നായി രണ്ടു ചിത്രങ്ങള്‍ വന്‍ വിജയം നേടിയതില്‍ ഏറെ സന്തോഷം. റാസി എന്നെ വളരെ ഏറെ അതിശയിപ്പിച്ച ഒരു സിനിമയാണ് , രണ്ട് തവണ തീയേറ്ററില്‍ പോയി കണ്ടു ഞാന്‍.
ഇത് ഒരു ഇന്‍ഫെക്ഷിയസ് ട്രെന്‍ഡ് ആണോ? 22 എഫ് കെ പോലെ ഒന്നോ രണ്ടോ സിനിമകള്‍ മലയാളത്തില്‍ ഉണ്ടെങ്കിലും, ഇത്തരം സ്ത്രീ പ്രാധാന്യമേറിയ സിനിമകള്‍ മലയാളത്തിലും പ്രതീക്ഷിക്കാമോ?
എന്റെ അഭിപ്രായത്തില്‍, ഒരു സിനിമ വിജയിക്കുന്നത് അതിന്റെ ഉള്ളടക്കം അഥവാ സ്‌ക്രിപ്റ്റ് നന്നാവുമ്പോഴാണ്. അതു കൊണ്ട് തന്നെ സ്‌ക്രിപ്റ്റ് നല്ലതാകുമ്പോള്‍ സിനിമ തീര്‍ച്ചയായും വിജയിക്കും, അതില്‍ പ്രാധാന്യം നായകനോ നായികയ്‌ക്കോ ആയിക്കൊള്ളട്ടെ. ഇനി അങ്ങനെയൊരു നല്ല സിനിമ ലോ ബഡ്ജറ്റ് പ്രൊജ് ക്ട് കൂടി ആയാല്‍ വിജയത്തിനൊപ്പം തന്നെ നല്ല ലാഭവും നേടാം. പലപ്പോഴും സിനിമകള്‍ക്കായ് നമ്മള്‍ ഒരു പാട് പണം ചിലവഴിക്കുന്നു, എന്നാല്‍ അതില്‍ നിന്നു കിട്ടുന്ന ലാഭം വളരെ ചെറുതാവും .ഇതൊരു വലിയ റിസ്‌ക് തന്നെയാണ് . അതു കൊണ്ട് സിനിമാ ചിത്രീകരണം ലോ ബഡ്ജറ്റിലാവുന്നതു തന്നെയാണ് നല്ലത് എന്നാണ് എന്റെ അഭിപ്രായം. 
സിനിമകളില്‍ ഐറ്റം നമ്പറുകള്‍ കൊണ്ടു വരുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം? 
നോക്കു. അത് തികച്ചും സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ് . കഥയില്‍ നായകന്മാര്‍ ബാറില്‍ ഒത്തുചേരുന്ന ഒരു രംഗമുണ്ടെങ്കില്‍ , അഥവാ നായികമാര്‍ ചേര്‍ന്ന് ഒരു ബാച്ചിലററ്റ് പാര്‍ട്ടി എന്നിവയൊക്കെ ഉണ്ടെങ്കില്‍ ഐറ്റം നമ്പര്‍ അതിനു ചേരും. അല്ലാതെ ഒരു ബന്ധവുമില്ലാത്ത കഥയില്‍ വെറുതേയൊരു ഐറ്റം നമ്പര്‍ വയ്ക്കുന്നതില്‍ ഒരര്‍ത്ഥവുമില്ല.
മലയാളം സിനിമയിലെ വനിതാ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമാ കലക്ടീവിനെ (ണഇഇ) കുറിച്ച് എന്താണ് പറയാനുള്ളത്?
വളരെ നല്ല തീരുമാനം. സിനിമയില്‍ ഇത് വളരെ ആവശ്യമുള്ള ഒരു ഘടകം തന്നെയാണ്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും തിരിച്ചറിയപ്പെടണം. എങ്കിലും എല്ലാത്തിനും ഒരു ബാലന്‍സ് ആവശ്യമാണ്.
തെലുഗു ,തമിഴ്,മലയാളം. ഏതിനാവും മുന്‍ഗണന നല്‍കുക?
മൂന്നും എനിക്ക് ഒരേപോലെ ബുദ്ധിമുട്ടാണ്. (ചിരിക്കുന്നു). അടുത്തിടെ എന്നോടു മക്കള്‍ ചോദിച്ചു മമ്മി ഏതു ഭാഷയില്‍ ആണു ചിന്തിക്കാറെന്ന്. ഞാന്‍ തിരിച്ചവരോടു ചോദിച്ചു നിങ്ങള്‍ക്കെന്താണ് തോന്നുന്നത് , ഞാന്‍ ഏതു ഭാഷയില്‍ ആവും ചിന്തിക്കുന്നത്. അപ്പോള്‍ അവര്‍ നല്‍കിയ ഉത്തരം മറാഠി എന്നാണ്. എനിക്ക് ഏറെ പ്രിയപ്പെട്ട ഭാഷയാണ് മറാഠി. എന്നെ അടുത്തറിയാവുന്ന ആരും തന്നെ പറയില്ല ഞാന്‍ മഹാരാഷ്ട്രക്കാരിയല്ലെന്ന്. എന്നെ ഞാന്‍ ആക്കിയത് ഈ മണ്ണാണ്. മുംബൈയിലാണ് എന്റെ ജീവിതത്തിന്റെ ഒരു വലിയ ഭാഗം ഞാന്‍ ചിലവഴിച്ചിരിക്കുന്നത്. എന്റെ ഭര്‍ത്താവ് ശിരീഷും ഒരു മഹാരാഷ്ട്രക്കാരനാണ്. ഈ നാടും ഈ ഭാഷയും എല്ലാം എനിക്ക് പ്രിയങ്കരമാണ്. അതിനുള്ള എന്റെ നന്ദി സൂചകമായി ഒരു മറാഠി സിനിമയില്‍ അഭിനയക്കണം എന്നത് എന്റെ വലിയ ഒരാഗ്രഹമാണ്.

അഭിമുഖത്തിന്റെ അവസാനം ഓള്‍ഡ് സ്‌കൂളായ നാദിയയോടൊപ്പം സെല്‍ഫി വേണ്ട പകരം ഒരു ഓട്ടോഗ്രാഫ് തരുമോ എന്ന് ഞാന്‍ ചോദിച്ചു. സന്തോഷപൂര്‍വ്വം നാദിയ അവരുടെ ഓട്ടോഗ്രാഫ് നല്‍കുകയും ചെയ്തു.
https://www.facebook.com/priyasakhiexpress/

Comments